ന്യൂഡൽഹി: കേന്ദ്ര സർക്കാർ ട്വിറ്റർ അടച്ചുപൂട്ടിയില്ലെന്നും അവരുടെ ആരും ജയിലിൽ പോയിട്ടില്ലെന്നും കേന്ദ്ര വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കർഷക സമരകാലത്ത് കേന്ദ്ര സർക്കാർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോഴ്സിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജാക്ക് ഡോഴ്സിക്കും അദ്ദേഹത്തിന്റെ ടീമിനും കീഴിൽ ട്വിറ്റർ നിരന്തരം ഇന്ത്യൻ നിയമം ലംഘിച്ചിരുന്നുവെന്നും ട്വിറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും സംശയാസ്പദമായ കാലത്തെ മറക്കാനുള്ള ശ്രമമാണ് കളവായ വെളിപ്പെടുത്തലെന്നും രാജീവ് ആരോപിച്ചു. ഇന്ത്യൻ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നത് ഡോഴ്സിക്ക് പ്രശ്നമായിരുന്നു. ഇന്ത്യൻ നിയമം തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവർ പെരുമാറിയത്.
കർഷക സമരം നടന്ന 2021ൽ നിരവധി വ്യാജ വിവരങ്ങളും വ്യാജ വംശഹത്യ വാർത്തകൾപോലും ഉണ്ടായിരുന്നുവെന്നും അത്തരം വ്യാജവാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.