രാജ്യത്ത്​ 44,059 പേർക്ക്​ കൂടി കോവിഡ്​; 511 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 44,059 പേർക്ക്​ ​കൂടി കോവിഡ് സ്​ഥിരീകരിച്ചു​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 91.3 ലക്ഷമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

511 മരണവും 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചു. 1,33,738 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 91,39,866 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിൽ 4,43,489 പേർ മാത്രമാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

85.62 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 41,024 പേരാണ്​ രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയത്തി​െൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

യു.എസിന്​ പുറമെ ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ ഇന്ത്യയിലാണ്​. ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയുടെ പല നഗരങ്ങളിലും പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്​. തു​ടർന്ന്​ പല നഗരങ്ങളിലും കർഫ്യു ഏ​ർ​െപ്പടുത്തുകയും ചെയ്​തു.

അടുത്തവർഷം ആദ്യത്തോടെ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാനാകുമെന്നാണ്​ വിലയിരുത്തൽ. ഇന്ത്യയിൽ അ​ഞ്ച്​ വാക്​സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്​. 

Tags:    
News Summary - India sees 44059 new Covid-19 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.