രാജ്യത്ത്​ കോവിഡ്​ കുറയുന്നു; പ്രതിദിന വർധന ആറ്​ മാസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നു. രോഗികളുടെ പ്രതിദിന വർധന ആറ്​ മാസത്തിനിടെയിലെ കുറഞ്ഞ നിരക്കിലേക്ക്​ എത്തി. 18,732 പേർക്ക്​ രാജ്യത്ത്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. 279 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​.

1,01,87,850 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 1,47,622 പേർ മരിക്കുകയും ചെയ്​തു. 2,78,690 പേരാണ്​ നിലവിൽ രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. 97,61,53 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. 21,430 പേർ കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി നേടി.

അതേസമയം, രാജ്യത്ത്​ ജനിതകമാറ്റം സംഭവം കോവിഡ്​ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്​. ജനിതകമാറ്റം സംഭവിച്ച വൈറസ്​ ബാധിച്ചവർക്കും നിലവിലുള്ള ചികിൽസ രീതി തന്നെ തുടർന്നാൽ മതിയെന്നാണ്​ വിദഗ്​ധസംഘത്തിന്‍റെ നിലപാട്​.

Tags:    
News Summary - India Sees Lowest Daily Rise In Coronavirus Cases In Nearly Six Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.