ന്യൂഡൽഹി: ചൈനീസ് ധനസഹായത്തോടെ മാലിദ്വീപിലെ സിനമേലിൽ നിർമിക്കുന്ന പാലത്തിെൻറ ഉദ്ഘാടനം ഇന്ത്യ ബഹിഷ്കരിച്ചതായി റിപ്പോർട്ട്. ഉദ്ഘാടനത്തിൽ പെങ്കടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയച്ചിട്ടിലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുേറ കാലങ്ങളായി ഇന്ത്യയും മാലിദ്വീപും തമ്മിൽ നല്ല ബന്ധത്തിലല്ല.
ൈചന നൽകുന്ന72 മില്ല്യൺ ഡോളർ വായ്പയിലാണ് പാലം യാഥാർഥ്യമായത്. ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശും ശ്രീലങ്കയും ചടങ്ങ് ബഹിഷ്കരിച്ചിട്ടുണ്ട്.മാലി പ്രസിഡൻറ് അബ്ദുല്ല യമീനിെൻറ സുരക്ഷ പരിശോധനയുടെ ഭാഗമായി ശ്രീലങ്ക, ബംഗ്ലാദേശ് അംബാസിഡർമാരുടെ കാറുകൾ തടയുകയും അവരോട് നടന്ന് പോവാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചൈനയുടെ അംബാസിഡറെ മാത്രം കടത്തി വിട്ട് തങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് അവർ പരിപാടി ബഹിഷ്കരിച്ചത്.
മെയ്ലും ഹുൽഹുലെ ദ്വീപും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ചൈന-മാലദ്വീപ് സൗഹൃദ പാലമായാണ് കണക്കാക്കുന്നത്. അതേസമയം പ്രതിപക്ഷം ഇതിനെ വിമർശിച്ച് രംഗത്തെത്തി. ഇത് വലിയൊരു കടക്കെണിയാണെന്നാണ് പ്രതിപക്ഷത്തിെൻറ വാദം. പ്രസിഡൻറ് യമീനിനെതിരെ അഴിമതി ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ചൈനയുടെ സി.സി.സി സെക്കൻറ് ഹാർബർ എഞ്ചിനീയറിങ് കോ ലിമിറ്റഡിെൻറ സഹകരണത്തോടെ 33 മാസമെടുത്താണ് പാലം നിർമാണം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.