റഷ്യയുടെ സ്പുട്നിക്-5 വാക്സിൻ ശനിയാഴ്ച ഇന്ത്യയിലെത്തും

ന്യൂഡൽഹി: റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക്-5 ശനിയാഴ്ച ഇന്ത്യയിലെത്തും. വാക്സിന്‍റെ ആദ്യ ബാച്ച് ആണ് രാജ്യത്ത് എത്തുക. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് മേധാവി കിറിൽ ദിമിത്രീവ് ആണ് ഇക്കാര്യമറിയിച്ചത്.

അതേസമയം, ആദ്യ ബാച്ചിൽ എത്ര ഡോസ് വാക്സിൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പിനാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാനുള്ള ചുമതല. ഇന്ത്യയിൽ ഒരു മാസം 50 ദശലക്ഷം ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് ആർ.ഡി.ഐ.എഫ് ലക്ഷ്യമിടുന്നത്.

സ്പുട്നിക്-5 വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുൻനിര ഇന്ത്യൻ നിർമാതാക്കളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം 850 ദശലക്ഷം ഡോസ് വാക്സിൻ വിതരണമാണ് ലക്ഷ്യം.

രാജ്യത്ത്​ കോവിഡ്​ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ്​ ഇന്ത്യ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകുന്നത്​. 60 രാജ്യങ്ങൾ ഇതുവരെ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയിട്ടുണ്ട്​.

റഷ്യയി​ലെ ഗാമലേയ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ച സ്​പുട്​നിക്​ 5 ലോകത്തിലെ ആദ്യ കോവിഡ്​ വാക്​സിൻ ആണ്​. 2020 ആഗസ്റ്റ്​ 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചിരിക്കുന്നത്​. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5 വാക്‌സിനിനുണ്ടെന്നാണ്​ കണക്കാക്കപ്പെടുന്നത്​.

Tags:    
News Summary - India to Receive First Batch of Russia's Covid-19 Vaccine on May 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.