ന്യൂഡല്‍ഹി: ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് കോവിഡ് 19 വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ നൽകുന്നത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അധികം വൈകാതെ വാക്‌സിന്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും അയക്കും. ഇതിനായി ഇവിടങ്ങളിൽനിന്നുള്ള അന്തിമ അനുമതി കാത്തിരിക്കുകയാണ്.
ഘട്ടംഘട്ടമായിട്ടാണ് സൗഹൃദ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത്. ഇങ്ങിനെ നൽകുേമ്പാൾ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പര്യാപത്മായ വാക്‌സിന്‍ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തും. ആഭ്യന്തര ആവശ്യം പരിഗണിച്ചുകൊണ്ട് ഘട്ടംഘട്ടമായി വിദേശ രാജ്യങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം തുടരും. കയറ്റുമതി ചെയ്യുമ്പോള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പര്യാപത്മായ വാക്‌സിന്‍ സ്റ്റോക്ക് ഉറപ്പുവരുത്തുമെന്നും വിദേശകാര്യമന്ത്രാലം വ്യക്തമാക്കി.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൽപാദിപ്പിച്ച് കോവിഷീൽഡ് വാക്സിന്റെ ഒന്നര ലക്ഷം ഡോസുകളാണ് ആദ്യ ബാച്ചിൽ ഭൂട്ടാനിലേക്ക് അയക്കുന്നത്. മാലദ്വീപിലേക്ക് ഒരു ലക്ഷം ഡോസാണ് നൽകുന്നത്. നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ആഗോള സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ ദീര്‍ഘകാലമായി വിശ്വസനീയ പങ്കാളിയെന്ന നിലയില്‍ ഇന്ത്യ വളരെയധികം ആദരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ എന്നിവ രാജ്യത്തെ മൂന്നുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.