ന്യൂഡൽഹി: കർണാടകയിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി.
The BJP’s irrational insistence that it will form a Govt. in Karnataka, even though it clearly doesn’t have the numbers, is to make a mockery of our Constitution.
— Rahul Gandhi (@RahulGandhi) May 17, 2018
This morning, while the BJP celebrates its hollow victory, India will mourn the defeat of democracy.
കേവല ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണെങ്കിലും കർണാടകയിൽ സർക്കാർ രൂപീകരിക്കണമെന്ന ബി.ജെ.പിയുടെ അന്യായമായ ശാഠ്യം ഭരണഘടനയെ പരിഹസിക്കലാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇൗ പകൽ ബി.ജെ.പി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കുേമ്പാൾ, ജനാധിപത്യത്തിെൻറ നാശം കണ്ട് ഇന്ത്യ വിലപിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ ബി.എസ് യെദിയൂരപ്പയുടെ നടപടിക്കെതിരെ കർണാടക നിയമസഭ വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിദ്ധരാമയ്യ, ഗുലാംനബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിൽ പെങ്കടുത്തു. ജെ.ഡി.എസ് എം.എൽ.എമാരും പ്രതിഷേധത്തിൽ അണിചേരും.
എന്നാൽ, കോൺഗ്രസിന് പ്രതിഷേധിക്കണമെങ്കിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും സിദ്ധരാമയ്യക്കുമെതിരെ പ്രതിഷേധിക്കെട്ട എന്നും ഇവർ മൂവരുമാണ് കോൺഗ്രസിനെ നശിപ്പിച്ചതെന്നും കേന്ദ്രമന്ത്രി അനന്ത് കുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.