ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിെൻറ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പത്തിക വീണ്ടെടുക്കലിെൻറ പച്ചപ്പ് കണ്ടുതുടങ്ങി. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും ഒാർമിപ്പിച്ചു. ആഗോള നിക്ഷേപകർക്ക് ഇന്ത്യ ചുവന്ന പരവതാനി വിരിച്ചതായും അദ്ദേഹം പറഞ്ഞു.
ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്ലോബൽ വീക്ക് 2020യിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ സാേങ്കതിക മേഖലയെയും വിദഗ്ധരെയും ആർക്കാണ് മറക്കാൻ സാധിക്കുക. ആഗോളതലത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ. എല്ലാ സാമൂഹിക സാമ്പത്തിക വെല്ലുവിളികളെയും അതിജീവിച്ച ചരിത്രമാണ് രാജ്യത്തിനുള്ളത്. ഒരു വശത്ത് ഇന്ത്യ ആഗോള മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു. അതോടൊപ്പം സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിലും തുല്യ പ്രധാന്യം നൽകുന്നു -നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന് മാത്രമല്ല, ലോകത്തിനുതന്നെ ഇന്ത്യയുടെ മരുന്ന് നിർമാണ മേഖല ഒരു സമ്പാദ്യമായി മാറി. വികസ്വര രാജ്യങ്ങളിൽ ഉൾപ്പെടെ മരുന്നുകളുടെ വില കുറക്കുന്നതിൽ പ്രധാന വഹിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.