ഗണിത ശാസ്​ത്രജ്ഞൻ സി.എസ്​. ശേഷാദ്രി അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ ഗണിത ശാസ്​ത്രജ്ഞൻ സി.എസ്​. ശേഷാദ്രി അന്തരിച്ചു. 88 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

1989 മുതൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​​​െൻറ സ്​ഥാപക ഡയറക്​ടറായിരുന്നു. ബീജഗണിത ജ്യാമിതിയിലെ പ്രവർത്തനങ്ങളിലൂടെയാണ്​ ശ്രദ്ധനേടുന്നത്​. 2009 ൽ പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു​. 

ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫണ്ടമ​​െൻറൽ റിസർച്ചിൽ ആദ്യ ബിരുദ ബാച്ചിൽ ഇദ്ദേഹവുമുണ്ടായിരുന്നു. 1984ൽ ​െചന്നൈയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാത്തമാറ്റിക്കൽ സയൻസസിൽ എത്തി. 2010ൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​​​െൻറ ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ അദ്ദേഹം സ്​ഥാനമൊഴിഞ്ഞു. 
 

Tags:    
News Summary - Indian mathematics leader C.S. Seshadri passes away -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.