വാഷിങ്ടൺ: ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 4.4 ശതമാനം കുറവുണ്ടെങ്കിലും 7.6 ബില്യൺ യു.എസ് ഡോളറാണ് (ഏകദേശം 5665 കോടി രൂപ) അമേരിക്കൻ സാമ്പത്തിക രംഗത്ത് ചെലവഴിച്ചത്.
ചൈനീസ് വിദ്യാർഥികളാണ് അമേരിക്കയിൽ ഏറ്റവും കൂടുതലുള്ളതും സാമ്പത്തിക രംഗത്ത് വലിയ തുക ചെലവഴിക്കുന്നതും. തുടർച്ചയായി 16 വർഷവും ചൈനീസ് വിദ്യാർഥികൾ തന്നെയാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഉള്ളത്. 3,72,000 ചൈനീസ് വിദ്യാർഥികളാണ് 2019-20 അധ്യായന വർഷത്തിൽ അമേരിക്കയിൽ പഠനം നടത്തിയത്.
രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 1,93,124 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിൽ നിലവിലുള്ളത്. യു.എസ് ഡിപാർട്മെൻറ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂകേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് പുറത്തിറക്കിയ 'ഓപൺ ഡോർ 2020' എന്ന പഠനത്തിലാണ് ഇക്കാര്യമുള്ളത്.
തുടർച്ചയായ അഞ്ചാം വർഷവും പത്തു ലക്ഷത്തിൽ പരം അന്താരാഷ്ട്ര വിദ്യാർഥികളാണ് അമേരിക്കയിൽ വിദ്യതേടി എത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 44 ബില്ല്യൺ യു.എസ് ഡോളറാണ് വിദേശ വിദ്യാർഥികൾ അമേരിക്കൻ സാമ്പത്തിക രംഗത്ത് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.