ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 35,551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,34,964 ആയി ഉയർന്നു. 4,22,943 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 89,73,373 പേർ രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 526 പേർമരിച്ചു. ഇതോടെ ആകെ മരണം 1,38,648 ആയി ഉയർന്നു. കഴിഞ്ഞ 132 ദിവസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 4.28 ലക്ഷത്തിലേക്ക് താഴുന്നത്. ആകെ രോഗികളുടെ എണ്ണത്തിൻെറ 4.51 ശതമാനം മാത്രമാണ് ചികിൽസയിലുള്ളത്.
ഇന്ത്യയുടെ രോഗമുക്തി നിരക്ക് 94.03 ശതമാനമാണ്. രാജ്യത്തെ രോഗികളിൽ ഭൂരിപക്ഷവും 10 സംസ്ഥാനങ്ങളിലായാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.