24 മണിക്കൂറിനിടെ 48,268 കോവിഡ്​ ബാധിതർ; രോഗമുക്തി നിരക്ക്​ 91 ശതമാനം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 48,268 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 81ലക്ഷം കടന്നു.

കോവിഡ്​ ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ 551 മരണമാണ്​ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​. 1,21,641 പേർ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു.

ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്​. 90 ​ലക്ഷം ​കടന്നു അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം. 81,37,119 ആണ്​ ഇന്ത്യയിലെ രോഗബാധിതർ.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 91 ശതമാനമായി ഉയർന്നത്​ ആശ്വാസം നൽകുന്നുണ്ട്​. അതേസമയം 1.49 ശതമാനമാണ്​ മരണനിരക്ക്​. സെപ്​റ്റംബർ മുതൽ രാജ്യത്തെ കോവിഡ്​ നിരക്കിൽ വൻ കുറവ്​ രേഖപ്പെടുത്തിയിരുന്നു. നവംബർ അവസാനത്തോടെ എത്തുന്ന ഉത്സവ സീസൺ കഴിഞ്ഞാൽ രാജ്യത്ത്​ കോവിഡ്​ ബാധിതർ കുത്തനെ ഉയർന്നേക്കാമെന്നാണ്​ ആരോഗ്യമന്ത്രാലയത്തിലെ വിലയിരുത്തൽ.

കേരളത്തിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. കഴിഞ്ഞ ദിവസം 6638 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 90,565 പേരാണ്​ സംസ്​ഥാനത്ത്​ ചികിത്സയിൽ. മരണസംഖ്യ 1457.

കേരളത്തിന്​ പുറമെ മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. കഴിഞ്ഞദിവസം 6190 പേർകക്​ പുതുതായി രോഗം സ്​ഥിരീകരിക്കുകയും 127 മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. 

Tags:    
News Summary - Indias Covid 19 Cases Cross 81 Lakh 48,268 New Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.