ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) ചരിത്രത്തിൽ ആദ്യമായി നാലു ലക്ഷം കോടി കടന്ന് ചരിത്രനേട്ടം കൈവരിച്ചതായി മാധ്യമവാർത്തകൾ ഉദ്ധരിച്ച് ബി.ജെ.പി നേതാക്കൾ. കേന്ദ്രമന്ത്രാലയമോ ദേശീയ സ്ഥിതിവിവര ഓഫിസോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അന്താരാഷ്ട്ര നാണയനിധിയുടെ, എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പിയുടെ തത്സമയ വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം നിരവധി മുതിർന്ന ബി.ജെ.പി നേതാക്കളടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച പങ്കുവെച്ചു. ഇതിലാണ് ജി.ഡി.പി നാലു ലക്ഷം കോടി മറികടന്നതായി കാണിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃമികവാണ് ഈ നേട്ടത്തിന് കാരണമെന്ന് നേതാക്കൾ പ്രകീർത്തിച്ചു. ‘‘നാലു ട്രില്യൺ ജി.ഡി.പിയെന്ന നാഴികക്കല്ല് ഇന്ത്യ മറികടന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഈ അസാധാരണ നേട്ടത്തിലേക്ക് വഴിതെളിച്ചത്’’ -കേന്ദ്ര സഹമന്ത്രി അർജുൻ മേഘ്വാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സമാനചിത്രം പങ്കുവെച്ചു. വ്യവസായഭീമൻ ഗൗതം അദാനിയും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.