ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിെൻറ സെർവർ തകരാറിലായത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് സെർവർ തക രാറിലായത്. വിമാനങ്ങളിൽ പലതിേൻറയും സർവീസ് വൈകിയേക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
‘‘ഞങ്ങ ളുടെ സിസ്റ്റം ഇന്ന് രാവിെല മുതൽ തകരാറിലായിരിക്കുന്നു. വിമാനത്താവളങ്ങളിൽ ഞങ്ങളുടെ േസവനങ്ങളെ ഇത് ബാധിക്ക ുമെന്നാണ് കരുതുന്നത്. വിമാനത്താവളങ്ങളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടേക്കാം. തകരാറ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.’’ -ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ട്. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുമായോ കസ്റ്റമർകെയറുമായോ ബന്ധപ്പെടണം. മുംബൈയിൽ മാത്രം ഒമ്പത് വിമാനങ്ങൾ വൈകിയിട്ടുണ്ടെന്നും മറ്റ് സർവീസുകളും വൈകിയേക്കുമെന്നും ഇക്കാര്യങ്ങൾ യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഇൻഡിഗോ വ്യക്തമാക്കി.
#6ETravelAdvisory : Our systems are down across the network. We are expecting the counters to be crowded more than usual. Please bear with us as we try to solve the issue asap. For assistance, contact us on Twitter/Facebook or chat with us at https://t.co/MLOVgXpFO0
— IndiGo (@IndiGo6E) November 4, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.