ന്യൂഡൽഹി: യാത്രക്കാരിൽ ഒരാൾക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് ഷാർജ-ലഖ്നോ ഇൻഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയിൽ ഇറക്കി. 67കാരനായ ഹബീബുറഹ്മാൻ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുേമ്പ അന്ത്യശ്വാസം വലിച്ചു.
ആരോഗ്യപരമായ അടിയന്തര സാഹചര്യത്തിൽ 6ഇ1412 വിമാനം കറാച്ചിയിൽ ഇറക്കിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ലെന്ന് ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു.
യാത്രക്കാരൻ മരിച്ചതിന് ശേഷം വിമാനം അഹ്മദാബാദിലേക്ക് തിരിച്ചു. വിമാനം അണുവിമുക്തമാക്കാൻ കറാച്ചി വിമാനത്താവള അധികൃതരോട് പൈലറ്റ് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചതായി ലഖ്നോ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതോടെയാണ് അഹ്മദാബാദ് വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം അണുവിമുക്തമാക്കിയത്. വിമാനം ചൊവ്വാഴ്ച പുലർച്ചെ ലഖ്നോവിലെത്തി.
കഴിഞ്ഞ വർഷം നവംബറിൽ 179 യാത്രക്കാരുമായി പോയ ഗോഎയർ വിമാനവും കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. വിമാനത്തിനുള്ളിൽ വെച്ച് തന്നെ യാത്രികന് സാധ്യമായ വൈദ്യസഹായങ്ങൾ ലഭ്യമാക്കിയെങ്കിലും ലാൻഡ് ചെയ്തപ്പോഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.