ബംഗളൂരു: കോവിഡ് 19 വൈറസ് പരത്താനും മുൻകരുതലില്ലാതെ ജനങ്ങളോട് പുറത്തുപോയി തുമ്മാനും ആഹ്വാനം ചെയ്യുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. മുജീബ് റഹ്മാൻ എന്നയാളാണ് വൈറസ് പരത്താൻ കൈകോർക്കണമെന്ന് ആവശ്യപ്പെട്ടതിെൻറ പേരിൽ ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിെൻറ പിടിയിലായത്. 800ലധികം പേരെ ബാധിക്കുകയും 19 പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് 19നെ തുരത്താൻ രാജ്യം ലോക്ഡൗണിൽ കഴിയവേയാണ് ഞെട്ടിക്കുന്ന പോസ്റ്റുമായി യുവാവ് രംഗത്തെത്തിയത്.
സംഭവത്തിൽ അന്വേഷണം നടത്തിയ ഇൻഫോസിസ് മുജീബ് റഹ്മാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സ്ഥാപനത്തിെൻറ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് അയാൾ പ്രവർത്തിച്ചതെന്നും ഇത്തരം പ്രവൃത്തികളോടട് ഇൻഫോസിസിന് യാതൊരു സഹിഷ്ണുതയുമില്ലെന്നും അവർ ട്വറ്ററിൽ കുറിച്ചു.
നേരത്തെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇൻഫോസിസ് അവരുടെ ഒരു കെട്ടിടത്തിൽ നിന്നും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചിരുന്നു. ഒരു ഡസനിലധികം കെട്ടിടങ്ങളാണ് ബെംഗളൂരു സിറ്റിയിൽ മാത്രം ഇൻഫോസിസിനുള്ളത്.
അതേസമയം കർണാടകയിൽ ഇതുവരെ 64 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. സൗദിയിൽ നിന്നെത്തിയ കൽബുറഗി സ്വദേശിയായ 76 വയസുകാരേൻറത് രാജ്യത്തിലെ തന്നെ ആദ്യത്തെ കോവിഡ് മരണമായിരുന്നു. നിലവിൽ അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.