കെജ്രിവാളിനു നേരെ മഷിയെറിഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകര്‍ പിടിയില്‍

ബിക്കാനീര്‍(രാജസ്ഥാന്‍): നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് പരിഹാസ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ച രണ്ടു എ.ബി.വി.പി പ്രവര്‍ത്തകര്‍ പിടിയില്‍. ദിനേശ് ഓജ, വിക്രം സിങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനിലെ കോട്ടെഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആംആദ്മി പ്രവര്‍ത്തകന്‍െറ വീട് സന്ദര്‍ശിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഇരുവരും മുദ്രാവാക്യമുയര്‍ത്തി കെജ്രിവാളിനുനേരെ ആക്രമണം നടത്തിയത്. മഷിയെറിഞ്ഞവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ബിക്കാനീറില്‍നിന്നുള്ള മടക്കയാത്രയിലും നിരവധി പേര്‍ കെജ്രിവാളിനെതിരെ കരിങ്കൊടി കാട്ടിയിരുന്നു. മിന്നലാക്രമണം നടത്തിയെന്ന സൈന്യത്തിന്‍െറ വെളിപ്പെടുത്തല്‍ ചോദ്യം ചെയ്യുന്ന കെജ്രിവാള്‍ സൈനികരെ പരിഹസിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഭീകരവിരുദ്ധ ആക്രമണത്തിന്‍െറ തെളിവ് ആവശ്യപ്പെടുന്ന ഡല്‍ഹി മുഖ്യമന്ത്രി പാകിസ്താന്‍ പ്രചാരണങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് സൈനികരെ താഴ്ത്തിക്കെട്ടുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

 

Tags:    
News Summary - Ink thrown at Kejriwal, two detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.