മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു. മൂന്നു പതിറ്റാണ്ടുകാലമാണ് ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ വിരാട് രാജ്യത്തിനായി സേവനം നടത്തിയത്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ സ്വന്തമായിരുന്ന ഐ.എന്‍.എസ് വിരാട് 1987ലാണ് ഇന്ത്യന്‍ സൈന്യത്തിന്‍െറ ഭാഗമാകുന്നത്.
27 വര്‍ഷം ബ്രിട്ടീഷ് സൈന്യത്തിനായും സേവനം നടത്തി. 1959 നവംബര്‍ 18നാണ് എച്ച്.എം.എസ് ഹെര്‍മെസ് എന്ന കപ്പല്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായത്. ഇന്ത്യന്‍ മഹാസമുദ്രമായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. ഫോക്ലാന്‍ഡ്സ് യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1984ല്‍ റോയല്‍ നേവി എച്ച്.എം.എസ് ഹെര്‍മെസിനെ ഡീകമീഷന്‍ ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യ വാങ്ങുകയായിരുന്നു. 3100 കോടിയോളം രൂപക്കാണ് സൈന്യം കപ്പല്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നതിനുമുമ്പ് ഐ.എന്‍.എസ് വിരാട് എന്ന് പേരുമാറ്റി.
1986ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ സമാധാനദൗത്യം, 1989ലെ ഓപറേഷന്‍ ജൂപിറ്റര്‍, 2001ലെ ഓപറേഷന്‍ പരാക്രം, 2016ല്‍ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനം തുടങ്ങിയവയില്‍ ഐ.എന്‍.എസ് വിരാട് നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായശേഷം 22,034 തവണ വിമാനങ്ങള്‍ വിരാടിന്‍െറ മേല്‍ത്തട്ടില്‍നിന്ന് പറന്നുയര്‍ന്നിട്ടുണ്ട്. നിരവധി സംയുക്ത അന്താരാഷ്ട്ര നാവികപരിശീലനങ്ങളിലും വിരാട് പങ്കെടുത്തു. നാവികവൃത്തങ്ങളില്‍ കപ്പല്‍ ‘അമ്മ’ എന്നാണറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ കപ്പല്‍ കൊച്ചിയിലത്തെിയിരുന്നു. വിരാടിന്‍െറ അവസാനയാത്രയായിരുന്നു അത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം കപ്പലിനെ എന്തുചെയ്യുമെന്നതില്‍ ധാരണയായിട്ടില്ല. നാലുമാസത്തിനുള്ളില്‍ ആരും വാങ്ങാനത്തെിയില്ളെങ്കില്‍ കപ്പല്‍ പൊളിച്ചുവില്‍ക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.