ന്യൂഡൽഹി: മാർച്ച് 27 മുതൽ ഷെഡ്യൂൾ ചെയ്ത വാണിജ്യ രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രം അനുമതി നൽകി. ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഈ വർഷത്തെ വേനൽക്കാല ഷെഡ്യൂളിൽ ഇന്ത്യ ആഴ്ചയിൽ 3200 രാജ്യാന്തര വിമാനസർവീസ് നടത്തുമെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
ഇന്ത്യൻ വിമാനക്കമ്പനികൾക്കായി 27 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ 1466 പുറപ്പെടലുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു. അതേസമയം, ആഴ്ചയിൽ 1783 വിദേശ എയർലൈനുകളാണ് പുറപ്പെടുന്നത്. ഇതിനായി 40 രാജ്യങ്ങളിൽ നിന്നുള്ള 60 വിദേശ വിമാനക്കമ്പനികൾക്കാണ് അനുമതി ലഭിച്ചത്. മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെയാണ് 2022 സമ്മർ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നത്.
ഷെഡ്യൂൾ അനുസരിച്ച്, ലോ-ബജറ്റ് കാരിയർ ഇൻഡിഗോ ആഴ്ചയിൽ 505 പുറപ്പെടലുകൾ നടത്തും. തൊട്ടുപിന്നിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ആഴ്ചയിൽ 361 ഉം എയർ ഇന്ത്യ എക്സ്പ്രസ് 340, സ്പൈസ് ജെറ്റ് 130, ഗോ എയർ (ഗോ ഫസ്റ്റ്) 74, വിസ്താര 56 പുറപ്പെടലുകൾ നടത്തും. എമിറേറ്റ്‌സ് പോലുള്ള ഗൾഫ് അധിഷ്ഠിത വിമാനക്കമ്പനികൾ ആഴ്ചയിൽ 170 പുറപ്പെടൽ സർവീസുകൾ നടത്തും. ഒമാൻ എയർ 115, എയർ അറേബ്യ 110, ഖത്തർ എയർവേയ്‌സ് 99, ഗൾഫ് എയർ 82, എത്തിഹാദ് എയർവേസ് 80, സൗദി അറേബ്യൻ എയർലൈൻസ് 63, കുവൈത്ത് എയർവേയ്‌സ് 56 എന്നിങ്ങനെ സർവ്വീസ് നടത്തും.
ശ്രീലങ്ക എയർലൈൻസ് ആഴ്ചയിൽ 128, സിംഗപ്പൂർ എയർലൈൻസ് 65, ബ്രിട്ടീഷ് എയർവേസ് 49, തായ് എയർവേസ് 36, ലുഫ്താൻസ ജർമ്മൻ 32, മലേഷ്യ എയർലൈൻസ് 30, ജപ്പാൻ എയർലൈൻസ് 22, എയർ ഫ്രാൻസ് 20, കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ് 18, എയറോഫ്ലോട്ട് റഷ്യൻ എയർലൈൻസ് 6 പുറപ്പെടൽ സർവ്വീസ് നടത്തും. കൂടാതെ, സലാം എയർ, എയർ അറേബ്യ അബുദാബി, ക്വാണ്ടാസ്, അമേരിക്കൻ എയർലൈൻ തുടങ്ങിയ എയർലൈനുകൾക്ക് ഇന്ത്യയിലേക്കും പുറത്തേക്കും സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.