ന്യൂഡൽഹി: ഐ.പി.എല്ലിലെ പാകിസ്താൻ ബന്ധമുള്ള വാതുവെപ്പ് മാഫിയയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് സി.ബി.ഐ. പാകിസ്താനിൽ നിന്നുള്ള നിർദേശങ്ങളനുസരിച്ച് ഐ.പി.എൽ മത്സരങ്ങൾ സ്വാധീനിക്കാൻ ഒരു സംഘം ശ്രമിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഡൽഹി, ജോധ്പൂർ, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നത്. ചില സർക്കാർ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
വാതുവെപ്പിലേക്ക് നിക്ഷേപം ഇറക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളം ഇവർക്ക് ശൃംഖലയുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
വാതുവെപ്പ് സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പാകിസ്താനിൽ നിന്നുള്ള ഒരു സംഘത്തിന്റെ നിർദേശപ്രകാരം മത്സരങ്ങൾ അട്ടിമറിക്കാനായി ഇന്ത്യയിൽ ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സി.ബി.ഐ എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.