പനാജി: സൗത്ത് ഗോവയിൽ ഹോളി ആഘോഷിക്കാനെത്തിയ വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. യുവതിയോടൊപ്പം ആഘോഷത്തിൽ പെങ്കടുത്ത വികാസ് ഭഗത് എന്ന ഗോവ സ്വദേശിയാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ െഎറിഷ് വംശജയായ 25 കാരിയെ ദേവബാഗ് ഗ്രാമത്തിലെ ബീച്ചിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പൂർണമായും നഗ്നമാക്കപ്പെട്ടിരുന്നു. മുഖത്തും തലക്കുപിന്നിലും മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടോയെന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലോ വ്യക്തമാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
നോർത്ത്ഗോവയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവതി ഹോളി ആഘോഷിക്കുന്നതിനാണ് സൗത്ത് ഗോവയിലെത്തിയത്.
2008 ൽ ഗോവയിലെ ബീച്ചിൽ ബ്രിട്ടീഷ് വംശജയായ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.