മംഗലാപുരം: കര്‍ണാടകയിലെ രാഷ്ട്രീയ അട്ടിമറി ജനാധിപത്യത്തിന് തീരാകളങ്കമാണെന് ന് കേരള നദ്വത്തുല് മുജാഹിദീന്‍ യുവജനവിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതി മംഗലാപു രത്ത് സംഘടിപ്പിച്ച ഉത്തരമേഖല പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യമാണ് രാജ്യത്തിെൻറ പ്രാണവായു. ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ച രീതി ആശങ്കയുളവാക്കുന്നതാണ്.
ജനാധിപത്യ ചേരിയില്‍ വിള്ളലുണ്ടാക്കി ഫാസിസ്റ്റ് ശക്തികള്‍ക്ക് പിന്തുണ നൽകിയ ജനപ്രതിനിധികളുടെ തീരുമാനം ഖേദകരമാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഭരണസംവിധാനത്തെ അട്ടിമറിച്ച രീതി ഭൂഷണമല്ലെന്ന് ഐ.എസ്.എം ചൂണ്ടിക്കാട്ടി.
‘ഇസ്ലാം: തൗഹീദാണ് പ്രധാനം’ കാമ്പയിെൻറ ഭാഗമായാണ് ഉത്തരമേഖല പ്രതിനിധി സംഗമം സംഘടിപ്പിച്ചത്. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.