ബഹിരാകാശത്ത് ഇന്ത്യക്ക് സെഞ്ച്വറി; നൂറാം ഉപഗ്രഹം ഭ്രമണപഥത്തിൽ

ബംഗളൂരു: രാജ്യത്തി​​െൻറ നൂറാമത് ഉപഗ്രഹം ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ചു. നൂറാം ഉപഗ്രഹമായ കാർട്ടോസാറ്റ് ^രണ്ട് ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണ് ഒറ്റവിക്ഷേപണത്തിൽ പി.എസ്.എൽ.വി -സി40 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചത്. വെള്ളിയാഴ്ച രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. 

പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചുള്ള 42ാം വിക്ഷേപണ ദൗത്യത്തിലാണ് 31 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. തൊട്ടുമുമ്പത്തെ പി.എസ്.എൽ.വി സി-39 ദൗത്യം താപകവചം പൊട്ടിമാറാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. അതിനാൽ കൃത്യമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഐ.എസ്.ആർ.ഒ പുതിയ ദൗത്യത്തിനുള്ള നീക്കങ്ങൾ പൂർത്തിയാക്കിയത്. പി.എസ്.എൽ.വിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം കൂടിയായിരുന്നു സി^40. കഴിഞ്ഞ ഫെബ്രുവരിയിൽ കാർട്ടോസാറ്റ് ശ്രേണിയിലെ രണ്ട് ഡി ഉപഗ്രഹം അടക്കം 104 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി 37 ദൗത്യം ചരിത്രം സ-ൃഷ്​ടിച്ചിരുന്നു. ഇതിലേറെയും വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളായിരുന്നു.

രാജ്യത്തിനുള്ള പുതുവർഷ സമ്മാനമാണ് കാർട്ടോസാറ്റ് വിക്ഷേപണമെന്ന് സ്ഥാനമൊഴിയുന്ന ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺ കുമാർ പറഞ്ഞു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കെ. ശിവൻ അടുത്തദിവസം ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. വിക്രം സാരാഭായ്  ബഹിരാകാശ കേന്ദ്രത്തി​​െൻറ ഡയറക്ടറായിരുന്നു. 

മാനത്തെ ഇന്ത്യയുടെ കണ്ണ്
റിമോട്ട് സെൻസിങ്ങിനുവേണ്ടിയുള്ള കാർട്ടോസാറ്റ്^രണ്ട് ഇൗ പരമ്പരയിലെ ഏഴാം ഉപഗ്രഹമാണ്. ബഹിരാകാശത്തുനിന്ന് ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കുകയാണ് ഉപഗ്രഹത്തി​​െൻറ ലക്ഷ്യം. ഭൂമിയിൽനിന്നുള്ള ഏത് വസ്തുവി​​െൻറയും ചിത്രം വ്യക്തതയോടെ പകർത്താനും കൃത്യമായ വിവരങ്ങൾ നൽകാനും കഴിയുന്ന മൾട്ടി^സ്പെക്ട്രൽ കാമറയാണ് ഉപഗ്രഹത്തി​​െൻറ പ്രത്യേകത. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാൻഡ് മാപ്പിങ് തുടങ്ങിയവയിൽ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. കാർട്ടോസാറ്റ് ^രണ്ടിന് 710 കിലോ ഭാരമുണ്ട്. വിദേശ രജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട്​ ചെറു ഉപഗ്രഹങ്ങളുമാണ് ഇതോടൊപ്പമുള്ളത്. യു.എസ്, കാനഡ, ഫിൻലൻഡ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളു​െടതാണ് നാനോ ഉപഗ്രഹങ്ങൾ. ഇവയുടെ മൊത്തം ഭാരം 613 കിലോഗ്രാമാണ്. വിദ്യാർഥികൾ നിർമിച്ച ഉപഗ്രഹങ്ങൾ ഉൾപ്പെടെയാണ് ബഹിരാകാശത്ത് ഐ.എസ്.ആർ.ഒയുടെ സെഞ്ച്വറി തികഞ്ഞത്. 

 

Tags:    
News Summary - ISRO Launches Its 100th Satellite -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.