ന്യൂഡൽഹി: റെയിൽ, റോഡ് എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളോടെ ജമ്മു-കശ്മീർ അതിവേഗം പരോഗതിയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2026ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ മേഖലയിലെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു പ്രധാന പദ്ധതിയാണ് ‘ദേശീയ പാത 44’.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കശ്മീരിലെ ‘പുതിയ ദേശീയ പാത 14’ എന്ന പേരിൽ പ്രചരിക്കുന്നതാകട്ടെ ചൈനയിലെ പാലമാണ്. ചൈനയിലെ ജിഷൗവിലെ ഐസായ് പാലമാണ് ‘ദേശീയ പാത 14’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ദി ക്വിന്റ്, ഇന്ത്യ ടുഡേ തുടങ്ങിയ ദേശീയ മാധ്യമങ്ങൾ ഫാക്ട് ചെക്കിങ് നടത്തിയാണ് ഈ വിവരം റിപ്പോർട്ടു ചെയ്തത്. ‘ദേശീയ പാത 14’ കശ്മീരിലൂടെ കടന്നു പോകുന്നുമില്ല.
മധ്യ ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമുള്ളതുമായ ടണൽ ടു ടണൽ പാലമാണ് ദൃശ്യത്തിൽ കശ്മീരിലെ പാലമായി കാണിക്കുന്നത്. സിയാങ്‌സി തുജിയ, മിയാവോ ഓട്ടോണമസ് പ്രിഫെക്ചറിനുള്ളിൽ ജിഷൗ സിറ്റിയിലാണ് ഐസായ് പാലം സ്ഥിതി ചെയ്യുന്നത്.
തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയെ ഹുനാന്റെ തലസ്ഥാനമായ ചാങ്‌ഷയുമായി ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ് വേയുടെ ഭാഗമായാണ് ഇത് നിർമിച്ചത്. ചൈനയിലെ ഐസായ് പാലത്തിന്റെ വിഡിയോ ജമ്മു-കശ്മീരിലെ പാലമെന്ന വ്യാജേന ഷെയർ ചെയ്യപ്പെടുകയായിരുന്നു. ജമ്മു-കശ്മീരിലെ ‘ദേശീയ പാത 44’ ആഗ്ര, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.