വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കും പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. എന്നാൽ, യുക്രെയ്നെ ഒഴിവാക്കി സംഘർഷം പരിഹരിക്കുകയെന്നത് ഒരിക്കലും ചിന്തിക്കാൻ പോലുമാവാത്ത കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ പ്രതിസന്ധി പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെലോനിയുടെ പ്രതികരണവും പുറത്ത് വരുന്നത്.
നേരത്തെ വ്ലാഡമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് സംഘർഷം സംബന്ധിച്ച് പ്രതികരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ സാധിക്കുമെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു. സെലൻസ്കിയുമായും പുടിനുമായും സംസാരിക്കാൻ മോദിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 23ന് നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 1991ൽ യുക്രെയ്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷംആദ്യമായാണ് ഒരു പ്രധാനമന്ത്രി രാജ്യത്ത് സന്ദർശനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.