മുംബൈ: ആർട്ടിക്ക്ൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്മീർ നേതാക്കളുടെ പ്രസ്താവനക്കെതിരെ ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ചൈനയുടെ സഹായത്തോടെ ആർട്ടിക്ക്ൾ 370 പുനഃസ്ഥാപിക്കാൻ ഫാറൂഖ് അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും മുതിരുകയാണെങ്കിൽ കേന്ദ്രസർക്കാർ ശക്തമായ നപടികൾ സ്വീകരിക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
കശ്മീരിൽ ത്രിവർണ പതാക ഉയർത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കിൽ അത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത് പറഞ്ഞു. കേന്ദ്രസർക്കാറിനേയും ബി.ജെ.പിയേയും വിമർശിക്കുന്ന ശിവസേനയും റാവത്തും കശ്മീർ വിഷയത്തിൽ പ്രതിപക്ഷ നിലപാടിന് എതിരാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവന.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന് കാരണം കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പായ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു.
ആർട്ടിക്ക്ൾ 370 റദ്ദാക്കിയത് ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ് ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.