ചണ്ഡിഗഢ്: ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരന്റി ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ നവംബർ 26 മുതൽ അനിശ്ചിതകാല ഉപവാസം നടത്തുന്ന പഞ്ചാബിലെ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ സമരം അവസാനിപ്പിച്ചു. മരണം വരെ ഉപവാസ സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവും കഴിഞ്ഞ ദിവസം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) എന്നിവയുടെ സംയുക്ത ഫോറത്തിെന്റ മുതിർന്ന നേതാവാണ് ദല്ലേവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.