ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്ന് റഷ്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ജെയ്റ്റ്ലിയുടെ സന്ദർശനത്തിെൻറ പ്രധാന ഉദ്ദേശ്യം. ബുധനാഴ്ച റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിൻ പെങ്കടുക്കുന്ന ഉന്നതലയോഗത്തിൽ ജെയ്റ്റ്ലി പെങ്കടുക്കും. ശാസ്ത്ര-സാേങ്കതികവിദ്യമേഖലയിലെ സഹകരണമാണ് യോഗം ചർച്ചചെയ്യുക. ജൂൺ 23ന് സൈനിക-ഉന്നതസാേങ്കതികവിദ്യമേഖലയിലെ സഹകരണം ചർച്ചചെയ്യുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.