ബംഗളൂരു: ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീറും മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻ വൈസ്പ്രസിഡന്റുമ ായ മൗലാന സിറാജുൽ ഹസൻ (87) കർണാടകയിലെ റായ്ച്ചൂരിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 10 ദിവസമായി റായ് ച്ചൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഒാടെയാണ് മരണം. 1990 മുതൽ 2004 വരെ മൂന്നു തവണ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അമീറായിരുന്നു.
1932 മാർച്ചിൽ റായ്ച്ചൂരിലെ ജാവൽഗരെയിൽ ജനിച്ചു. വിദ്യാർഥിയായിരിക്കെ 1948ലെ ൈഹദരാബാദിലെ ആക്ഷൻ കാലത്ത് കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. 1952ൽ പ്രസ്ഥാനത്തിെൻറ അനുഭാവിയായി മാറിയ അദ്ദേഹം 1957ൽ അംഗത്വം സ്വീകരിച്ചു. 1958 ആഗസ്റ്റിൽ കർണാടക (മൈസൂർ സ്റ്റേറ്റ്) അമീറായി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ അഖിലേന്ത്യ സെക്രട്ടറിയാവുന്നതുവരെ ഇൗ പദവിയിൽ തുടർന്നു.
അടുത്തിടെയായിരുന്നു ഭാര്യയുടെ മരണം. മക്കൾ: അബുൽ മുഹ്സിൻ, അബുൽ ഹസൻ, അൻവാറുൽ ഹസൻ, ഡോ. നജീബുൽ ഹസൻ, ഫൈസുൽ ഹസൻ, പരേതനായ നജ്മുൽ ഹസൻ. ഒരു മകളുണ്ട്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് റായ്ച്ചൂർ മസ്ജിദെ മുനീർ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.