ഭീകരവാദ കേസുകളിലെ നിരപരാധികൾക്ക് വേണ്ടി പോരാടിയ ജംഇയ്യത്ത് നേതാവ് ഗുൽസാർ അസ്മി അന്തരിച്ചു

മുംബൈ: ഭീകരവാദ കേസുകളിൽ കുറ്റാരോപിതരായ നിരപരാധികൾക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് ഗുൽസാർ അസ്മി (90) അന്തരിച്ചു. വഴുതി വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദക്ഷിണ മുംബൈയിലെ ബെൻഡി ബസാറിലെ പത്താൻവാഡിയിലാണ് ഗുൽസാർ അസ്മി ജനിക്കുന്നത്. 1954ലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദുമായി ബന്ധപ്പെടുന്നത്. സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ ജംഇയ്യത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ലീഗൽ സെല്ലിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് ഗുൽസാർ അസ്മി ദേശീയശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന് കീഴിലാണ് ഭീകരവാദ കേസുകളിൽ വ്യാജക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്ന നിരപരാധികൾക്ക് വേണ്ടി ജംഇയ്യത്ത് നിയമപോരാട്ടം നടത്തുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി പേരാണ് സംഘടനയുടെ പോരാട്ടത്തിലൂടെ വ്യാജ കേസുകളിൽനിന്നു കുറ്റവിമുക്തരായി പുറത്തിറങ്ങിയത്.

Tags:    
News Summary - Jamiat leader Gulzar Azmi, who fought for the innocent in terrorism cases, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.