ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി അധികൃതർ. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചഎ രഹസ്യാന്വേഷണ വിഭാഗത്തി​ന്‍റെ വിവരത്തി​ന്‍റെ അടിസ്ഥാനത്തിൽ വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രി സുരക്ഷാ സേന തിരച്ചിലും ആരംഭിച്ചതായും തുടർന്ന് വെടിവെപ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബന്ദിപ്പൊര ജില്ലയിൽ ഏറ്റുമുട്ടലിൽ അജ്ഞാതനായ തീവ്രവാദി കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബന്ദിപ്പോരയിലെ ചൂന്ത്പത്രി വനമേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പുറത്തുവിട്ടിരുന്നു. സുരക്ഷാ സേനക്കുനേരെ വെടിയുതിർക്കുന്നതിനിടെയാണ് വെടി​വെപ്പുണ്ടായതെന്നും അവർ തിരിച്ചടിച്ചുവെന്നുമാണ് റിപ്പോർട്ട്.

കശ്മീരിൽ സമീപസ്ഥമായ തീവ്രവാദി ആക്രമണങ്ങളിൽ പാകിസ്താ​ന് പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ​ആഭ്യന്തര ശ്രമമാണെന് ആരോപിച്ച അദ്ദേഹം വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി.

കശ്മീരിലെ മൂന്ന് ജില്ലകളിലായി ശനിയാഴ്ച നടന്ന വെടിവെപ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ എന്തുകൊണ്ടാണ് ആക്രമണങ്ങൾ വർധിച്ചതെന്ന് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് മേധാവി ചോദിച്ചു. നാഷണൽ കോൺഫറൻസ് സർക്കാർ അധികാരത്തിലേറിയ രണ്ടാഴ്ചക്കാലം കശ്മീർ മേഖലയിൽ തീവ്രവാദത്തി​ന്‍റെ നാടകീയമായ കുതിപ്പിന് സാക്ഷ്യം വഹിച്ചുവെന്നും പലരും ആക്രമണത്തി​ന്‍റെ ‘സമയത്തെ’ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദികളെ കൊല്ലുകയല്ല, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക. അങ്ങനെ ചെയ്താൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അവർ പറയും. സ്വതന്ത്ര അന്വേഷണം വേണം. പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവരെ പിടികൂടിയാൽ ആരാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആഴ്ചച്ചന്തയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരെ ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു.

Tags:    
News Summary - Jammu & Kashmir: Gunfight breaks out between security forces, militants in Kupwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.