ന്യൂഡൽഹി: ജമ്മു-കശ്മീർ പുനഃസംഘടന നിയമം 2019 പ്രകാരം നിലവിൽവന്ന കേന്ദ്രഭരണ പ്രദേ ശമായ ജമ്മു-കശ്മീരിൽ നിയമസഭയുണ്ടാകുമെങ്കിലും പൊലീസിെൻറ നിയന്ത്രണം കേന്ദ്ര സർ ക്കാർ നേരിട്ട് നടത്തും. ഐ.എ.എസ്, ഐ.പി.എസ്, അഴിമതി വിരുദ്ധ ബ്യുറോ (എ.സി.ബി) എന്നിവ കേന്ദ്ര ത്തിന് കീഴിലായിരിക്കുമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. ഭരണാധിപനായ െലഫ്റ്റനൻറ് ഗവർണർ വഴിയാണ് കേന്ദ്ര സർക്കാറിെൻറ നിയന്ത്രണം നടപ്പാക്കുക. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹിയിലും പുതുച്ചേരിയിലും ഈ രീതിയാണ് പിന്തുടരുന്നത്. പൊലീസിെൻറയും എ.സി.ബിയുടേയും നിയന്ത്രണം െലഫ്റ്റനൻറ്് ഗവർണർക്കായതിനാൽ ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും െലഫ്റ്റനൻറ് ഗവർണറും തമ്മിൽ പോര് പതിവാണ്.
അതേസമയം, ഭൂമി കൈമാറ്റം, കൃഷിഭൂമി തരം തിരിക്കൽ, പാട്ടം, ഭൂനികുതി, കാർഷികവായ്പ എന്നിവ ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറിന് കീഴിലായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.
നിയമസഭയില്ലാത്ത ലഡാക്കിൽ പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ െലഫ്റ്റനൻറ് ഗവർണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വരിക. ജമ്മു-കശ്മീർ ഹൈകോടതിയായിരിക്കും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പൊതു ഹൈകോടതി. ജമ്മു-കശ്മീർ ഹൈകോടതി ജഡ്ജിമാർ വ്യാഴാഴ്ച മുതൽ പൊതു ഹൈകോടതി ജഡ്ജിമാരായി മാറും.
നിലവിലെ ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാർ അതാതിടത്ത് തുടരുമെങ്കിലും ഭാവിയിൽ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നിയമനം അരുണാചൽപ്രദേശ്, ഗോവ, മിസോറം എന്നിവയടങ്ങുന്ന കേന്ദ്രഭരണ കേഡറിൽ നിന്നായിരിക്കുമെന്ന് നിയമത്തിൽ പറയുന്നു. ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശ നിയമസഭയിലെ ആകെ എം.എൽ.എമാരുടെ എണ്ണം 107 ആയിരിക്കും. അതിർത്തി പുനർ നിർണയത്തിനുശേഷം ഇത് 114 വരെയാകാം. പാക് അധീന കശ്മീരിൽ ആയതിനാൽ 24 നിയമസഭ സീറ്റുകൾ തുടർന്നും ഒഴിഞ്ഞുകിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.