മഞ്ഞുവീഴ്ച: ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചു

മഞ്ഞുവീഴ്ച: ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതായി അധികൃതര്‍ അറിയിച്ചു. ജവഹര്‍ തുരങ്ക പ്രദേശത്തെ മഞ്ഞുവീഴ്ചയെത്തുടര്‍ന്നാണിത്.

പിര്‍പഞ്ചല്‍ പര്‍വതനിരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് മുഗള്‍ റോഡ് അടച്ചതായും അധികൃതര്‍ പറയുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞ് റോഡില്‍നിന്ന് നീക്കുകയാണ്.

പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്ത് മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.