അഹ്മദാബാദ്: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുെട മകൻ ജയ് ഷായുടെ കമ്പനിക്കെതിരായ വാർത്തയുടെ പേരിൽ ‘ദി വയർ’ ഒാൺലൈൻ പോർട്ടൽ എഡിറ്ററും ലേഖകനും കോടതിയിൽ ഹാജരാകാൻ നിർദേശം. ഇവർ നവംബർ 13ന് ഹാജരാകാൻ മെട്രോപൊളിറ്റൻ കോടതിയാണ് ചൊവ്വാഴ്ച ഉത്തരവിട്ടത്. ജയ് ഷാ ഫയൽ ചെയ്ത ഹരജിയിൽ ഇവർക്കെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് സമൻസ് അയച്ചത്.
കേന്ദ്രത്തിൽ ബി.ജെ.പിസർക്കാർ വന്നശേഷം ജയ് ഷായുടെ കമ്പനി 16,000 ഇരട്ടി വിറ്റുവരവ് ഉണ്ടാക്കിയെന്നാണ് ഒക്ടോബർ എട്ടിന് ‘ദ വയർ’ പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞത്. വാർത്ത തയാറാക്കിയ രോഹിണി സിങ്, സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, സിദ്ധാർഥ് ഭാട്യ, എം.കെ. വേണു, മാനേജിങ് എഡിറ്റർ മൊണോബിന ഗുപ്ത, പബ്ലിക് എഡിറ്റർ പമേല ഫിലിപ്പോസ് എന്നിവർക്കും ‘ദ വയർ’ പ്രസാധകരായ ഫൗണ്ടേഷൻ ഒാഫ് ഇൻഡിപെൻറൻഡ് ജേണലിസത്തിനും എതിരെയാണ് ജയ് ഷാ കേസ് ഫയൽ ചെയ്തത്. ജയ് ഷാ പക്ഷം ഹാജരാക്കിയ രണ്ടു സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് സി.കെ. ഗധ്വി രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.