ദിനേഷ് സിങ്

ജെ.ഡി.യു എം.എൽ.സിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യൽ

പട്ന: ബിഹാറിലെ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) എം.എൽ.സി ദിനേഷ് സിങ്ങിനെ പട്ന വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യൽ. ഡൽഹിയിൽ നിന്ന് വന്ന ദിനേഷ് സിങ്ങിനെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.

സീൽ ചെയ്ത പെട്ടിയുമായാണ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.

ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തെന്നും പക്ഷെ അവർ പ്രതീക്ഷിച്ച ഒന്നും കണ്ടെത്താനായില്ലെന്നും ദിനേശ് സിങ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആദായ നികുതി ഉദ്യോഗസ്ഥർ അവർക്ക് ആവശ്യമുള്ളതൊക്കെ ചോദിച്ചു. അവർക്ക് പണമോ മറ്റ് വിവരങ്ങളോ ഒന്നും കണ്ടെത്താനായില്ല"- ദിനേഷ് സിങ് പറഞ്ഞു.

Tags:    
News Summary - JDU MLC Dinesh Singh detained at Patna airport, IT team interrogates him for 3 hrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.