പട്ന: നിതീഷ് കുമാറിന്റെ കാലുമാറ്റം കാരണം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ ജെ.ഡി.യു ഇല്ലാതാകുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. ബഹുമാനമുണ്ടെങ്കിലും ‘ക്ഷീണിച്ച’ നേതാവാണ് നിതീഷെന്നും തേജസ്വി പറഞ്ഞു.
സഖ്യകക്ഷികളുമായി ഭരണനേട്ടങ്ങൾ പങ്കിടാൻ മടിക്കുന്ന നിതീഷിനെക്കുറിച്ച് മുൻ സഖ്യകക്ഷി നേതാവ് കൂടിയായ തേജസ്വി ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി. നിതീഷ്ജി മാന്യനായ നേതാവാണ്. 2020ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ 10 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത തന്നെ അദ്ദേഹം പരിഹസിച്ചിരുന്നു. പിന്നീട് ആ ദിശയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു -തേജസ്വി പറഞ്ഞു.
ന്യൂഡൽഹി: ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എൻ.ഡി.എ സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി നിതീഷിനെയും സഹപ്രവർത്തകരെയും മോദി ‘എക്സ്’ പോസ്റ്റിൽ അഭിനന്ദിച്ചു. പുതിയ സർക്കാർ പൂർണ അർപ്പണബോധത്തോടെ ജനങ്ങളെ സേവിക്കുമെന്ന് വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.
മുംബൈ: നിതീഷ് കുമാറിനെ രാഷ്ട്രീയ ചരിത്രം മഹാനായ പാൽതു റാം (രാഷ്ട്രീയത്തിൽ മറുകണ്ടം ചാടുന്നയാൾ) ആയി രേഖപ്പെടുത്തുമെന്ന് എൻ.സി.പി വക്താവ് ക്ലൈഡ് ക്രാസ്റ്റോ. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് അടിമയായതിനാൽ അദ്ദേഹം വീണ്ടും കാലുമാറിയതിൽ അതിശയിക്കാനില്ലെന്നും എൻ.സി.പി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.