ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ച് യോഗി ആദിത്യനാഥ്. മുൻ കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിലുണ്ട്.
ജിതിന്‍ പ്രസാദ, ചത്രപാൽ ഗംഗ്വാർ, ധരംവീർ പ്രജാപതി, സംഗീത ബൽവന്ത് ബിന്ദ്, ദിനേശ് ഖതീക്, സഞ്ജീവ് കുമാർ, പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാർട്ടികളെയുമാണ് മന്ത്രിസഭ പുന:സംഘടനയിൽ ഉൾപെടുത്തിയത്.
2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് നിർണായകമാണ്. ഈ വർഷം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ തോറ്റ പാർട്ടിക്ക് യു.പിയിൽ അധികാരം നിലനിർത്തുകയെന്നത് അഭിമാന പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.