കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട്​ തീവ്രവാദികളെ വധിച്ചു; സൈനികർക്ക്​ പരിക്ക്​

കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട്​ തീവ്രവാദികളെ വധിച്ചു; സൈനികർക്ക്​ പരിക്ക്​

ശ്രീനഗർ: ജമ്മുകശ്​മീരിലെ അവന്തിപുരയിൽ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട്​ തീവ്രവാദികളെ വധിച്ചു. വെടി​െവപ്പിൽ രണ്ട്​ സൈനികർക്ക്​ പരിക്കേറ്റു.

സത്​പൊഖ്​​റാൻ ഏരിയയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ്​ സി.ആർ.പി.എഫി​​​െൻറ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്​. തീവ്രവാദികൾ വെടിവെപ്പ്​ തുടങ്ങിയതോടെ കൂടുതൽ സൈനികർ എത്തുകയും പ്രദേശം വളയുകയുമായിരുന്നു.

തിങ്കളാഴ്​ച ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന്​ ഹിസ്​ബുൽ തീവ്രവാദികളെ വധിച്ചിരുന്നു.

Tags:    
News Summary - J&K: 2 militants killed, 2 soldiers injured in Awantipora encounter - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.