Pahalgam Terror Attack militants sketches

പഹൽഗാം ഭീകരാക്രമണം: രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത്; ഭീകരരിൽ രണ്ടു പേർ പാകിസ്താനികൾ, നാലു പേരെ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.

അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

അനന്ത്നാഗ് പ്രദേശവാസിയായ ആദിൽ ഹുസൈൻ തോക്കറും പുൽവാമയിൽ നിന്നുള്ള അസിഫ് ഷേഖ് എന്ന ഭീകരനും വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെടുന്നു. ലഷ്കറെ ത്വയ്യിബയിൽ ചേരുകയും പാകിസ്താൻ നിന്നും പരിശീലനം നേരിയവരുമാണ് ഇവർ.

അതേസമയം, ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുടെ വീടുകൾ ഭരണകൂടം തകർത്തു. അനന്ത്നാഗിലെ ബിദ് ബഹ്റയിലും പുൽവാമയിലെ ത്രാലിലുമുള്ള ഭീകരരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരുടെ വീടുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോയിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രകോപിതരായിരുന്നു.

ഭീകരാക്രമണം അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന് അനന്ത്നാഗ് അഡീഷണൽ എസ്.പിയുടെ നേതൃത്വം നൽകും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം വെടിവെപ്പ് നടന്ന പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ നിന്ന ഫോറൻസിക് തെളിവുകൾ ശേഖരിച്ചു.

2025-04-25 09:28 IST

പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കി ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്. 

2025-04-25 07:56 IST

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലുണ്ടായ സംഘർഷ സാഹചര്യം കൂടുതൽ മോശമാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ. സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുകയാണെന്നും യു.എൻ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.

2025-04-25 07:42 IST


ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. 

2025-04-25 07:26 IST

പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ​ങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അ​ദ്ദേഹം പ​ങ്കെടുത്തു.

2025-04-25 07:26 IST


ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ക ട്രെ​യി​ൻ സ​ർ​വി​സു​മാ​യി റെ​യി​ൽ​വേ. ജ​മ്മു-​ക​ശ്മീ​രി​ലെ ക​ത്ര​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് പു​റ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച​യും ഇ​തേ പാ​ത​യി​ൽ റി​സ​ർ​വേ​ഷ​നി​ല്ലാ​ത്ത പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ജ​മ്മു താ​വി, ക​ത്ര സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക ഹെ​ൽ​പ് ​െഡ​സ്കു​ക​ൾ നി​ല​വി​ൽ വ​ന്ന​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ദി​ലീ​പ് കു​മാ​ർ അ​റി​യി​ച്ചു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ജ​മ്മു​വി​ൽ സി.​സി.​ടി.​വി നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ൾ​പ്പെ​ടു​ത്തി ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്കാ​യി ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തി. ജ​മ്മു താ​വി: 0191-2470116, ജ​മ്മു മേ​ഖ​ല-1072, ക​ത്ര, ഉ​ദം​പു​ർ: 01991-234876, 7717306616.

2025-04-25 07:25 IST


ന്യൂ​ഡ​ൽ​ഹി: പാ​കി​സ്താ​ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ​ക്ക് ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ. ​ബ​ദ​ൽ പാ​ത​യി​ലേ​ക്ക് വ്യോ​മ​ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​ത് ചി​ല അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ​യും ‘എ​ക്സി’​ലെ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ്പൈ​സ് ജെ​റ്റും സ​മാ​ന അ​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ൽ പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ൾ പ​ല​തും പാ​കി​സ്താ​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കി സ​ർ​വി​സ് തു​ട​രു​ന്ന​തി​നാ​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യേ​ക്കു​മെ​ന്നും ക​മ്പ​നി​ക​ൾ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. വ്യോ​മ​പാ​ത​യി​ലു​ള്ള മാ​റ്റം അ​മേ​രി​ക്ക, യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല വി​മാ​ന സ​ർ​വി​സു​ക​ളെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ സ​മ​യ​ക്ര​മ​വും ഷെ​ഡ്യൂ​ളു​ക​ളും വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - J&K Police release sketches, identities of militants involved in Pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.