േകായമ്പത്തൂർ: േസലത്ത് േകന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനു േനരെ ചെരിേപ്പറ്. പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ പത്തുമണിേയാടെ ജെ.എൻ.യുവിലെ ദലിത് വിദ്യാർഥി ജെ. മുത്തുകൃഷ്ണെൻറ മൃതേദഹത്തിൽ ആദരാഞ്ജലിയർപ്പിച്ചതിനു േശഷം മാധ്യമ പ്രവർത്തകേരാട് സംസാരിച്ചു തുടങ്ങവേയാണ് ചെരിേപ്പറുണ്ടായത്.
ചെരിപ്പ് മന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ചാനൽ മൈക്കുകൾക്ക് മുകളിലാണ് വന്നുവീണത്. ഉടൻ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ‘ഇന്ത്യ മക്കൾ മുന്നണി’ സംഘടന പ്രവർത്തകനായ തിരുവള്ളൂർ സ്വേദശി േസാളമൻ (31) ആണ് പ്രതി. മുത്തുകൃഷ്ണെൻറ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.െഎ അേന്വഷണേമർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിടുതലൈ ശിറുതൈകൾ ഉൾപ്പെടെ വിവിധ സംഘടനകൾ പ്രേക്ഷാഭരംഗത്തുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിക്ക് നേരെ ചെരിപ്പേറുണ്ടായത്.
ഉച്ചക്ക് ഒരു മണിേയാടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ ചെവ്വായ്േപട്ട ശ്മശാനത്തിൽ മുത്തുകൃഷ്ണെൻറ മൃതേദഹം സംസ്കരിച്ചു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. േകന്ദ്രമന്ത്രിക്കുേനരെയുള്ള ചെരിേപ്പറ് സംഭവത്തെ സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.