ലഖ്നോ: ഉത്തർപ്രദേശിൽ വീണ്ടും അറുകൊല. ഇക്കുറി ഇരയായത് മാധ്യമപ്രവർത്തകനും ഭാര്യയും. മുൻ ഗ്രാമമുഖ്യെൻറ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകനെയും ഭാര്യയേയും തല്ലിക്കൊന്നത്.
ഹിന്ദി പത്രമായ നാഷനൽ ഹെറാൾഡ് റിപ്പോർട്ടറായ ഉദയ് പാസ്വാനും ഭാര്യ ശീത്ലയുമാണ് മരിച്ചത്. മുൻ ഗ്രാമമുഖ്യൻ ഒളിവിൽപോയി. കൂട്ടുപ്രതികളായ അഞ്ചുപേർ അറസ്റ്റിൽ. മുൻ ഗ്രാമമുഖ്യൻ കെവൽ പാസ്വാെൻറ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് യു.പി പൊലീസിെൻറ വാദം. സോൺഭദ്ര ജില്ലയിലാണ് സംഭവം.
ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഉദയ് പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും എടുക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. ഒൗേദ്യാഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി എന്ന കുറ്റത്തിന് ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളുമടങ്ങുന്ന മൂന്നു പേരെ സസ്പെൻഡ് ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മോട്ടോർ സൈക്കിളിൽ മടങ്ങുേമ്പാഴാണ് വടിയും ഇരുമ്പുദണ്ഡുകളുമായി ഒരു സംഘം ആക്രമിച്ച് വകവരുത്തിയത്.
മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്തും ഭാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ഇവരുടെ മകെൻറ പരാതിപ്രകാരം മുൻ ഗ്രാമമുഖ്യൻ കെവൽ പാസ്വാൻ, ഭാര്യ കൗസല്യ, മക്കൾ ജിതേന്ദ്ര, ഗബ്ബാർ, സിക്കന്ദർ, സഹായി ഇഖ്ലാഖ് ആലം എന്നിവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.