ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും മുംബൈ സാഹിത്യോത്സവ സ്ഥാപകനുമായ അനിൽ ധാർക്കർ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
അഞ്ചുപതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ കോളമിസ്റ്റ്, എഴുത്തുകാരൻ, ആർക്കിടെക്ട്, ഫിലിം സെൻസർ ബോർഡിലെ അഡ്വൈസറി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂടാതെ മിഡ് ഡേ, ദ ഇൻഡിപെൻഡന്‍റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു.
സൗത്ത് മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ആർട്ട് മൂവീ തിയറ്ററാക്കി മാറ്റുന്നതിലും ശ്രദ്ധേയമായ പങ്ക് അദ്ദേഹം വഹിച്ചു. ശ്രദ്ധേയമായ ടെലിവിഷൻ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ, പ്രസൂൺ ജോഷി, ശോഭ ഡേ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.