ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ച് സത്യം റിപ്പോർട്ട് െചയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകന്‍റെ രാജി. എ.ബി.പി ന്യൂസിലെ സ്പെഷൽ കറസ്പോണ്ടന്റായ രക്ഷിത് സിങ്ങാണ് മീററ്റിൽ രാഷ്ട്രീയ ലോക്ദളിന്റെ മഹാപഞ്ചായത്തിലെ പൊതുവേദിയിൽവെച്ച് രാജിപ്രഖ്യാപിച്ചത്.
മാതാപിതാക്കൾ അവരുടെ വിയർപ്പും രക്തവുമൊഴുക്കി സമ്പാദിച്ച പണംകൊണ്ട് എനിക്ക് വിദ്യാഭ്യാസം നൽകി. ഞാൻ ഈ ജോലി സ്വീകരിച്ചു. എന്തുകൊണ്ട് ഞാൻ ഈ പ്രഫഷൻ സ്വീകരിച്ചു? കാരണം എനിക്ക് സത്യം തുറന്നുകാണിക്കണം. എന്നാൽ, എന്നെ അതിന് ആരും അനുവദിക്കുന്നില്ല -രക്ഷിത് സിങ് പറഞ്ഞു.
പ്രതിവർഷം താൻ 12 ലക്ഷത്തോളം രൂപ ഈ പ്രഫഷനിലൂടെ സമ്പാദിക്കുന്നുണ്ട്. പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്നതിനാൽ എനിക്ക് മറ്റൊരു ജോലി കണ്ടെത്താൻ ചിലപ്പോൾ സാധിച്ചേക്കില്ല. താൻ ഒരുപക്ഷേ തെരുവിലിരുന്ന് യാചിക്കുകയോ മറ്റൊരു ജോലി അന്വേഷിക്കുകയോ ചെയ്യും. കഴിഞ്ഞ 15 വർഷമായി സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനായി മാത്രമായിരുന്നു എന്‍റെ പ്രവർത്തനം. പണമില്ലാത്തതിനാൽ ഒരു കടപോലും എനിക്ക് തുറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാപഞ്ചായത്ത് പരാജയമാണെന്ന് വരുത്തി തീർക്കാൻ തെറ്റായ വിഡിയോ കാണിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തി. മാധ്യമ ചാനൽ ബൂർഷ്വാസിയുടെയും ബൂർഷ്വാസി സർക്കാരിന്‍റെയും ഉടമസ്ഥതയിലുള്ളതാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
നേരത്തേ നിരവധി വാർത്ത ചാനലുകളിൽ മാന്യമായി ജോലി ചെയ്തിരുന്നു. അതാണ് തന്നെ ഈ പ്രഫഷനിൽ പിടിച്ചുനിർത്തിയതും. എന്നാൽ ആ ബഹുമാനം ഇന്ന് നഷ്ടപ്പെട്ടു. ചാനലുകൾക്കായി ഗോഡി മീഡിയ, മൂർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ തങ്ങളുടെ കൈവശമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നല്ല സ്ഥാപനങ്ങളിൽ നന്നായി പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾ ആകെ മാറി. ഇത്തരമൊരു സാഹചര്യത്തിൽ നിലനിന്നുപോകാൻ സാധിക്കില്ലെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട വിഡിയോയിൽ രക്ഷിത് സിങ് പറഞ്ഞു.
അതേസമയം രക്ഷിതിന്‍റെ ആരോപണങ്ങൾ ചാനൽ നിരസിച്ചു. തങ്ങളുടെ റിപ്പോർട്ടർമാരിൽ ഒരാൾ തങ്ങളുടെ ബ്രാൻഡ് ദുരുപയോഗം ചെയ്യുകയും വ്യക്തിപരമായ ലക്ഷ്യങ്ങൾ നിറേവറ്റുന്നതിന് തെറ്റായ പരാമർശങ്ങളും പ്രസ്താവനകളും നടത്തുന്നതിൽ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നതായി എ.ബി.പി ന്യൂസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.