ഒരു ട്വീറ്റു കൊണ്ട്​ കോവിഡ്​ കേന്ദ്രം ശുചീകരിച്ച 28 കാരൻ പത്രപ്രവർത്തകൻ കോവിഡിന്​ കീഴടങ്ങി

​ചെന്നൈ കേന്ദ്രീകരിച്ച്​ ഇംഗ്ലീഷ്​ പത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന യുവ പത്രപ്രവർത്തകൻ പ്രദീപ്​ കുമാർ (28) കോവിഡ്​ ബാധിച്ച്​ മരിച്ചു. കോവിഡ്​ ചികിത്സാ കേന്ദ്രത്തിലെ ശോചനീയാവസ്​ഥ പ്രദീപ്​ കുമാർ ചിത്രങ്ങൾ സഹിതം ട്വീറ്റ്​ ചെയ്​തത്​ കഴിഞ്ഞ ആഴ്​ചയായിരുന്നു. പ്രദീപി​െൻറ ട്വീറ്റിനെ തുടർന്ന്​ ചെന്നൈ കോർപറഷേൻ ക്ഷമ ചോദിക്കുകയും ചികിത്സാ കേന്ദ്രം ശുചീകരിക്കുകയും ചെയ്​തിരുന്നു.

ചെന്നൈ വേലച്ചേരിയിലെ ഗുരുനാനാക്​ സ്​കൂൾ കോവിഡ്​ സെൻററിൽ ചികിത്സയിലായിരുന്നു പ്രദീപ്​ കുമാറും മാതാവും. ശുചീകരിക്കാത്ത മൂത്രപ്പുരകളും കെട്ടിക്കിടക്കുന്ന മലിനജലവുമെല്ലാം ചിത്ര സഹിതമാണ്​ പ്രദീപ്​ ട്വീറ്റ്​ ചെയ്​തത്​. ചെന്നൈ കോർപറേഷൻ ഉടനെ ക്ഷമ ചോദിക്കുകയും ശുചീകരിക്കുകയും ചെയ്​തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വേലച്ചേരിയിൽ നിന്ന്​ വിജയിച്ച കോൺഗ്രസി​െൻറ അസൻ മൗലാനയും ക്ഷമേ ചോദിച്ച്​ രംഗത്തെത്തിയിരുന്നു. ശുചീകരിക്കാനുള്ള സംഘം പുറപ്പെട്ടുവെന്ന്​ ആദ്യം ട്വീറ്റ്​ ചെയ്​ത അദ്ദേഹം ശുചീകരിച്ച ശേഷം ചിത്രങ്ങൾ സഹിതം 'പ്രിയ സഹോദരാ, പരിഹരിച്ചിരിക്കുന്നു' എന്നുും ട്വീറ്റ്​ ചെയ്​തു. 

പ്രമേഹ രോഗികൾക്ക്​ ഹാനികരമായ അളവിൽ മധുരം ചേർത്താണ്​​ കോവിഡ്​ സെൻറിൽ ഭക്ഷണം നൽകുന്നതെന്നും തന്നെ പോലുള്ളവർക്ക്​ അത്​ പ്രശ്​നമാണെന്നും പ്രദീപ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

നേരത്തെ ഇന്ത്യൻ എക്​സ്​പ്രസ്​, ഡെക്കാൻ ക്രോണിക്ക്​ൾ എന്നിവക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പ്രദീപ്​ ഇപ്പോൾ ഹിന്ദു പത്രത്തിന്​ വേണ്ടി ഫീച്ചറുകൾ തയാറാക്കുന്ന ജോലിയാണ്​ ചെയ്​തിരുന്നത്​. 



Tags:    
News Summary - Journo Dies of COVID at chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.