ന്യൂഡൽഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിനുള്ള ബിൽ മോദി സർക്കാർ അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾക്കിടയിൽ എല്ലാ ജഡ്ജിമാരുടെയും വിരമിക്കൽ പ്രായം 70 ആയി ഉയർത്തണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലും ഹൈകോടതിയിലും കീഴ്കോടതികളിലും വിരമിക്കൽ പ്രായത്തിൽ വിവേചനം പാടില്ലെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി നീട്ടാനായി സർക്കാർ സുപ്രീംകോടതിയിലെയും ൈഹകോടതിയിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സുപ്രീംകോടതിയിലെ കേസുകൾ ഏതു ബെഞ്ചിന് വിടണമെന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് സ്വന്തം നിലക്ക് തീരുമാനമെടുക്കാതെ മറ്റു മുതിർന്ന ജഡ്ജിമാരുമായി കൂടിയാലോചിക്കണമെന്ന നിലപാട് ജസ്റ്റിസ് കുര്യൻ ജോസഫ് ആവർത്തിച്ചു.
ൈഹേകാടതിയിൽ ഇതിന് വലിയ പ്രസക്തിയുണ്ട്. കാരണം ഹൈകോടതി ചീഫ് ജസ്റ്റിസ് മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ആളായിരിക്കും. കേസുകൾ സംബന്ധിച്ച് ഹൈകോടതിയിലുള്ള മറ്റു ജഡ്ജിമാരുടെ അറിവ് ചീഫ് ജസ്റ്റിസിനുണ്ടാവില്ല. ജഡ്ജി നിയമനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്നും കൊളീജിയം ശിപാർശകൾ കാലവിളംബം കൂടാതെ നടപ്പാക്കണമെന്നും കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.