അഹ്മദാബാദ്: നരോദ പാട്ടിയ കൂട്ടക്കൊല കേസിൽ ഗുജറാത്ത് ഹൈകോടതിയിലെ രണ്ട് ജഡ്ജിമാർ സംഭവസ്ഥലം സന്ദർശിക്കും. പ്രത്യേക വിചാരണക്കോടതി വിധിക്കെതിരെ ബി.ജെ.പി എം.എൽ.എ മായ കൊട്നാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സമർപ്പിച്ച അപ്പീലിെൻറ വിചാരണക്കിടയിലാണ് കോടതി തീരുമാനം.
പ്രതികളുടെ അഭിഭാഷകരുടെ അപേക്ഷയിലാണ് നടപടി. അതേസമയം, ജഡ്ജിമാർ സംഭവസ്ഥലം സന്ദർശിക്കുന്ന ദിവസമേതാണെന്ന് വെളിപ്പെടുത്താൻ കോടതി തയാറായില്ല. കോടതി നടപടിക്കിടെ മാധ്യമങ്ങളുടെയും മറ്റുമുള്ള ഇടപെടൽ ഒഴിവാക്കാനാണ് തീയതി രഹസ്യമാക്കിവെക്കുന്നത്.
കേസിൽ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ ഹർഷ ദേവാനി, എ.എസ്. സുപ്രിയ എന്നിവരാണ് സംഭവസ്ഥലം സന്ദർശിക്കുക.
ഗുജറാത്തില്‍ ഗോധ്രാനന്തര കലാപത്തെത്തുടര്‍ന്നു നരോദ പാട്ടിയയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ 96 പേര് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി കോട്നാനിയടക്കം 29 പേർക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. 28 വർഷത്തെ തടവ് ശിക്ഷ ലഭിച്ച കൊട്നാനി ഇേപ്പാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.
2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിെൻറ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്ടിയയില്‍ കൂട്ടക്കൊല നടന്നത്. വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 96 പേര് അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.