ന്യൂഡൽഹി: ഗുജറാത്ത് ൈഹകോടതിയിലായിരിക്കേ മുഖം നോക്കാതെ നീതി നടപ്പാക്കിയതിെൻറ പേരിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആഖിൽ ഖുറൈശിയെ മഹാരാഷ്ട്ര ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകർ സുപ്രീംകോടതി െകാളീജിയത്തിന് കത്തെഴുതി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയത്തിെൻറ വിവാദ തീരുമാനത്തിനെതിരെ ഗുജറാത്ത് ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുതിർന്ന അഭിഭാഷകരുടെ കത്ത്.
ചീഫ് ജസ്റ്റിസിന് പുറമെ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, കുര്യൻ തോമസ്, എ.കെ. സിക്രി, എസ്.എ. ബോബ്ഡെ എന്നിവർക്കാണ് ഗുജറാത്ത് ഹൈകോടതിയിലെ 20 മുതിർന്ന അഭിഭാഷകർ കത്തെഴുതിയത്. കൃഷ്ണകാന്ത് വഖാരിയ, ബാൽചന്ദ്ര ഷാ, വസുെബൻ പി ഷാ, ശിറിഷ് സഞ്ജൻവാല, മിഹിർ ഠാകറെ, യതീൻ ഒാസ, സീരഭ് സൊപർകർ, മഹിർ ജോഷി, പ്രശാന്ത് ദേശായി, റുസ്തം മാർഷൽ, മനീഷ് ഭട്ട്, യോഗേഷ് ലഖാനി, പെഴ്സി കവിന, ദേവൻ പരീഖ്, റഷേഷ് സഞ്ജൻവാല, ധാവൽ ദവെ, ശാലിൻ മേത്ത, മെഹുൽ ഷാ, അൻഷിൻ ദേശായി, നവീൻ പഹ്വ എന്നിവരാണ് കൊളീജിയത്തിനുള്ള കത്തിൽ ഒപ്പുവെച്ച മുതിർന്ന അഭിഭാഷകർ.
‘ആഖിൽ ഖുറൈശിയെ പെെട്ടന്ന് സ്ഥലം മാറ്റാൻ എടുത്ത തീരുമാനത്തിൽ ഭയവും രോഷവുമുണ്ട്’ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഗുജറാത്ത് ഹൈകോടതിയിലെ ഏറ്റവും മികച്ച ജഡ്ജിമാരിൽ ഒരാളാണ് ആഖിൽ എന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മഹത്വമേറുന്ന പെരുമാറ്റവും ആദരണീയമായ ബുദ്ധിവൈഭവവുമുള്ള ജസ്റ്റിസ് ഖുറൈശി നീതിന്യായ സംവിധാനത്തിെൻറ സ്വതന്ത്ര പ്രവർത്തനത്തിന് നിലകൊണ്ട ജഡ്ജിയാണ്. അദ്ദേഹത്തിെൻറ വിധികൾ നോക്കിയാൽ ആർക്കും അനുകൂലമായോ ആരെയെങ്കിലും ഭയപ്പെേട്ടാ വിധി പുറപ്പെടുവിക്കുന്ന ആളല്ല എന്ന് ബോധ്യപ്പെടും.
നിലവിലുള്ള ഭരണകൂടത്തിന് അനുകൂലമല്ലാത്ത വിധി പ്രസ്താവന പുറപ്പെടുവിച്ചതിനാൽ ജസ്റ്റിസ് ഖുറൈശിയെ മാറ്റുമെന്ന് എതാനും നാളുകളായി സംസാരമുണ്ടായിരുന്നുവെന്നും അഭിഭാഷകർ കൊളീജിയത്തെ അറിയിച്ചു. അഹംഭാവികളായ ഭരണകൂടം രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ അട്ടിമറിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് കഴിഞ്ഞകാലങ്ങളിൽ രാജ്യം സാക്ഷിയായത് അഭിഭാഷകർ കത്തിൽ ഒാർമിപ്പിച്ചു.
ഭരണകൂടം അധികാരം ദുർവിനിയോഗം െചയ്യുന്നത് തടയാൻ കഴിയുന്ന ഒരേ ഒരു സ്ഥാപനം കോടതിയായത് കൊണ്ടാണിത്. ഒരു ജഡ്ജി അങ്ങേയറ്റം ത്യാഗത്തോടെയും അപകടസാധ്യതയോടെയും ഏകനായി ഇതുപോലുള്ള കാലത്ത് ഇത്തരമൊരു പോരാട്ടം നടത്തുേമ്പാൾ അവർക്ക് പിന്നിൽ നിൽക്കുകയാണ് ഭരണഘടന സ്ഥാപനങ്ങൾ ചെയ്യേണ്ടത്. അതിനാൽ ജസ്റ്റിസ് ഖുറൈശിയെ അടിയന്തരമായി മാറ്റിയ നടപടി കൊളീജിയം റദ്ദാക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം നടത്തിയ സ്ഥലംമാറ്റ ശിപാർശ തെറ്റാണെന്ന് പറഞ്ഞ് പരസ്യമായി രംഗത്തുവന്നിരുന്നു.
കൊളീജിയത്തെ കുറിച്ച് വ്യാപകമായുണ്ടായിരുന്ന ധാരണയെ തകിടംമറിച്ച തീരുമാനമാണ് ജസ്റ്റിസ് ആഖിൽ ഖുറൈശിയുടെ കാര്യത്തിലെടുത്തതെന്നും ദവെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.