തമിഴകത്തെ ഇളക്കിമറിച്ച സംഭാഷണങ്ങളിലൂടെ എം.ജി.ആർ. എന്ന എം.ജി. രാമചന്ദ്രനെ മക്കൾ തിലകമായി മാറ്റിയത് കലൈജ്ഞറുടെ പേനയാണ്. മൂർച്ചയേറിയ സംഭാഷണങ്ങൾ എം.ജി.ആറിലൂടെ പ്രേക്ഷകരിലെത്തി. മക്കൾ തിലകമായി, ജനനേതാവായി മാറിയ എം.ജി.ആർ മുഖ്യമന്ത്രി കസേരയിലിരുന്ന അത്രയും വർഷങ്ങൾ കലൈജ്ഞറെന്ന എം.കരുണാനിധിക്ക് അധികാരത്തിൽ നിന്നും പുറത്തിരിേക്കണ്ടി വന്നു. എം.ജി.ആറിെൻറ കാലശേഷമാണ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയത്. കരുണാനിധിയുടെ രാഷ്ട്രിയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണവും എം.ജി.ആറിൽ നിന്നായിരുന്നു.
ഒരു മനസ്സും ഇരു മെയ്യുമായാണ് കരുണാനിധിയും എം.ജി.ആറും ഡി.എം.കെയിലും സിനിമാലോകത്തും പ്രവർത്തിച്ചത്. തെൻറ രണ്ട് സഹോദരന്മാർ എന്നാണ് ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ ഇരുവരെയും പരിചയപ്പെടുത്തിയിരുന്നത്. സി.എൻ. അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് 1969ൽ കരുണാനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനായി പ്രവർത്തിച്ചതും എം.ജി.ആർ. എന്നിട്ടും 1972 ഒക്ടോബർ 14ന് വഴിപിരിഞ്ഞു. അന്ന് കരുണാനിധി ഡി.എം.കെ. പ്രസിഡൻറും എം.ജി.ആർ ട്രഷററുമായിരുന്നു. 1947ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചലച്ചിത്രത്തിലൂടെയാണ് എം.ജി.ആറും കരുണാനിധിയും ആദ്യം കാണുന്നത്.
അതിനു മുമ്പുതന്നെ നാടകരചനയിലൂടെയും തമിഴ് സാഹിത്യം അരച്ച് കലക്കിയുള്ള പ്രസംഗത്തിലൂടെയും പ്രശസ്തനായിരുന്നു കരുണാനിധി. അതുവരെ എം.ജി.ആറും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതൊരു പുതിയ തുടക്കമായിരുന്നു. തമിഴ് സിനിമയുടെയും ദ്രാവിഡ രാഷ്ട്രീയത്തിെൻറയും തലവര മാറ്റിയെഴുതിയ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
രാജകുമാരി പുറത്തിറങ്ങിയതോടെ കരുണാനിധി നാട്ടിലേക്ക് മടങ്ങി. എന്നാൽ, എം.ജി.ആർ വിടാൻ ഒരുക്കമായിരുന്നില്ല. ചേട്ടൻ ചക്രപാണിയും ചേർന്ന് കരുണാനിധിയെ ചെന്നൈക്ക് വിളച്ചുവരുത്തി. മരുതനാട് എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാൻ വന്ന കരുണാനിധിയെ സ്വന്തം വീട്ടിലേക്കാണ് എം.ജി.ആറും ചേട്ടനും ചേർന്ന് കൊണ്ടുപോയത്. വൈകാതെ എം.ജി.ആറും കരുണാനിധിയുടെ വഴിയെ ഡി.എം.കെയിലെത്തി. എന്നാൽ, അഭിനയരംഗത്ത് തുടരാനായിരുന്നു താൽപര്യം. കരുണാനിധിയുടെ തിരക്കഥയിൽ എത്രയോ സിനിമകൾ പിറന്നു. ആ സംഭാഷണങ്ങളൊക്കെ എം.ജി.ആറിലൂടെ ബോക്സ് ഒാഫിസ് ഹിറ്റുകളാകുക മാത്രമായിരുന്നില്ല, ഡി.എം.കെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അടിത്തറപാകുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ എം.ജി.ആർ മാറിനിന്നപ്പോൾ കരുണാനിധിയിലെ രാഷ്ട്രീയക്കാരനു വേണ്ടി പ്രവർത്തിക്കാൻ മറന്നില്ല.
1967ൽ ഡി.എം.കെ തമിഴ്നാട്ടിൽ അധികാരം പിടിക്കാൻ കരുണാനിധി-എം.ജി.ആർ സിനിമ കൂട്ടുകെട്ടാണ് കാരണമായത്. അന്ന് സി.എൻ. അണ്ണാദുരൈ മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയും മന്ത്രിയായി. പ്രചാരണ വിഭാഗം സെക്രട്ടറിയും പിന്നിട് ഡി.എം.കെ ട്രഷററുമായിരുന്നു കരുണാനിധി. 1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി നെടുഞ്ചെഴിയനുമായി തർക്കം വന്നപ്പോഴും എം.ജി.ആറാണ് പിന്നിൽനിന്ന് പിന്തുണ ഉറപ്പിച്ചത്.
കരുണാനിധി ആദ്യമായി ഡി.എം.കെ. പ്രസിഡൻറാകുേമ്പാൾ പാർട്ടി ഖജനാവിെൻറ ചുമതല എം.ജി.ആർ ഏറ്റെടുത്തു. അണ്ണാദുരൈയില്ലാത്ത 1971ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെക്കുനിന്ന് എം.ജി.ആറും വടക്കു നിന്ന് കരുണാനിധിയും പ്രചാരണം നയിച്ചു. പക്ഷേ, അജ്ഞാത കാരണങ്ങളാൽ 1972ൽ ഡി.എം.കെ പിളർന്നു. എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപവത്കരിച്ചു. കരുണാനിധി ഡി.എം.കെയിൽ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.