നിങ്ങൾ അർണബ്​ ഗോസ്വാമിയുടെ വീട്ടിലും കയറി അല്ലേ; ഇനി എത്ര പേരെ നിങ്ങൾ ആക്രമിക്കും -കങ്കണ

'നിങ്ങൾ അർണബ്​ ഗോസ്വാമിയുടെ വീട്ടിലും കയറി അല്ലേ'; 'ഇനി എത്ര പേരെ നിങ്ങൾ ആക്രമിക്കും' -കങ്കണ

റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമിയെ അലിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച്​ നടി കങ്കണ റണാവത്ത്​. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ്​ കങ്കണ രോഷം പ്രകടിപ്പിച്ചത്​. 'ഇന്ന് ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്​. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറി, അയാളെ തല്ലി, തലമുടി പിടിച്ചു വലിച്ചു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ എത്ര വായകൾ അടപ്പിച്ചാലും ഈ ശബ്ദങ്ങൾ വർധിച്ചുകൊണ്ടിരിക്കും'-അവർ പറഞ്ഞു.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്​ച രാവിലെ അ​ദ്ദേഹത്തിൻെറ വീട്ടിലെത്തിയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കൂടെവരാൻ കൂട്ടാക്കാതിരുന്ന അർണബിനെ ബലം പ്രയോഗിച്ചാണ്​ പൊലീസ്​ വാഹനത്തിൽ കയറ്റിയത്​.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ടി.ആർ.പി തട്ടിപ്പുമായി ബന്ധപ്പെട്ട്​ മുംബൈ പൊലീസ്​ കേസെടു​ക്കുകയും റിപ്പബ്ലിക്​ ടി.വിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.