ബംഗളൂരു: കർണാടകയിൽ ബി.ജെ.പി സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് മിന്നും ജയം. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനെ തറപറ്റിച്ചാണ് ഷിഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ ഖാൻ പഠാൻ വിജയിച്ചത്. ബിജെപി സിറ്റിങ് സീറ്റിൽ ബൊമ്മൈയുടെ മകൻ ഭരത് പരാജയപ്പെട്ടു.
ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എംഎൽഎ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ് നടന്നത്. എൻ.ഡി.എ ടിക്കറ്റിൽ ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മെയെയാണ് യാസിറിനെതിരെ മത്സരിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ സന്ദൂറിൽ കോൺഗ്രസിന്റെ അന്നപൂർണ തുകാറാം വിജയിച്ചു. 5654 വോട്ടാണ് ഇവരുടെ ഭൂരിപക്ഷം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. തുക്കാറാമിന്റെ ഭാര്യയാണ് വിജയിച്ച അന്നപൂർണ.
എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ ബംഗാര ഹനുമന്തയ്യയെയാണ് അന്നപൂർണ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.